കശ്മീരിൽ വെടിവെയ്പ്പ്: 3 ഭീകരരെ വധിച്ച് സൈന്യം

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതൽ സുരക്ഷാ സേന പ്രദേശത്ത് തുടങ്ങിയിരുന്നു
Three terrorists killed in encounter in Kulgam
Three terrorists killed in encounter in Kulgam
Updated on

ന്യൂഡൽഹി: എൻഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലെ ബുധനാഴ്ച രാത്രി നടന്ന ഓപ്പറേഷനിലാണ് ഭീകരരെ കീഴടക്കിയത്.

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതൽ സുരക്ഷാ സേന പ്രദേശത്ത് തുടങ്ങിയിരുന്നു. തുടർന്നാണ് വെടിവെയ്പ് നടന്നത്. ലഷ്കർ ഇ തോയ്ബ കമാൻഡർ റെഡ്വാനി പയീൻ സ്വദേശി ബാസിത് അഹമ്മദ് ദർ, മോമിൻ ഗുൽസാർ, ഫഹിം അഹമ്മദ് ബാബ എന്നിവരാണ് കൊല്ലപ്പെട്ടത്.

മെയ് നാലിന് വ്യോമസേന വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടത്തുകയും ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന് ശേഷം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കർക്കശമാക്കിയിരുന്നു. ഇതിനിടെ അക്രമികളുടെ സിസിടിവി ദൃശങ്ങളും കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവർ പുറത്തുവിട്ടിരുന്നു.

Trending

No stories found.

Latest News

No stories found.