ന്യൂ ഡൽഹി: റെക്കോഡ് വിലയിൽ നിന്നു കുത്തനെ ഇടിഞ്ഞ് തക്കാളി വില. ഇതോടെ കര്‍ഷകര്‍ വീണ്ടും ദുരിതത്തിലായി.ആന്ധ്രാപ്രദേശിലെ രായല സീമയിലെ നിരവധി കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡരികില്‍ വലിച്ചെറിഞ്ഞു. അതേസമയം കൃഷിയിടങ്ങളില്‍ നിന്ന് തക്കാളി വിളവെടുക്കാത്ത കർഷകരുമുണ്ട്. സമീപപ്രദേശത്തെ മൊത്തക്കച്ചവട വിപണിയിലേക്കുള്ള ഉത്പന്നങ്ങളുടെ ഗതാഗത കൂലി പോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കഴിഞ്ഞയാഴ്ചയോടെ തന്നെ മൊത്ത വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില പത്ത് രൂപയോളം എത്തിയിരുന്നു. ചില്ലറ വിപണിയില്‍ ഈ സമയം 20 രൂപ മുതല്‍ 30 രൂപ വരെയായി വില. ഏതാനും മാസം മുമ്പ് വന്‍ വില കിട്ടിയിരുന്ന സമയത്ത് വന്‍ തോതില്‍ പണം ചെലവഴിച്ച് തക്കാളി കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സീസണില്‍ വിളവെടുക്കേണ്ടതില്ലെന്ന് നിരവധി കര്‍ഷകര്‍ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൊത്തവിപണിയില്‍ മൂന്ന് രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ വില രണ്ട് രൂപയിലേക്കും താഴേക്കും എത്താനുള്ള സാധ്യതയുണ്ട്.