രാജ്യത്ത് തക്കാളിയുടെ വില 300 ലേക്ക്

ബീന്‍സും കാരറ്റും ഉപ്പടെയുള്ള പച്ചക്കറികളുടെ വിലയും വരും ദിവസങ്ങളിൽ വർധിച്ചേക്കും.
തക്കാളി
തക്കാളിപ്രതീകാത്മക ചിത്രം
Updated on

ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. കിലോയ്ക്ക് 300 രൂപ വരെ ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു. ഡൽഹിയിലെ ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയും മൊത്ത വ്യാപാരത്തിൽ 220 രൂപയുമാണ് ഈടാക്കുന്നത്.

ഇതിനിടെ ക്യാപ്സിക്കം ഉൾപ്പടെയുള്ള മറ്റ് സീസണൽ പച്ചക്കറികളുടെ വിൽപനയിലും ഇടിവ് സംഭവിക്കുന്നുണ്ട്. ഇക്കാരണത്താൽ മൊത്തവ്യാപാരികൾ വന്‍ നഷ്ടമാണ് നേരിടുന്നതെന്നും കാർഷികോത്പന്ന സമിതി അറിയിച്ചു. മഴ മൂലം പച്ചക്കറികൾ കയറ്റിയയ്ക്കുന്നതിന് സാധാരണയെക്കാൾ 8 മണിക്കൂർ അധികം ആവശ്യമായി വരുന്നുണ്ട്.

പച്ചക്കറികളുടെ വിതരണം നടത്താന്‍ കൂടുതൽ സമയം എടുത്താൽ അവ കേടാകാനുള്ള സാധ്യതയും ഏറെയാണ്. ഇക്കാരണത്താൽ തന്നെ ബീന്‍സും കാരറ്റും ഉപ്പടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും വരും ദിവസങ്ങളിൽ വർധിച്ചേക്കും.

Trending

No stories found.

Latest News

No stories found.