മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു(Video)

സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും മുഖ്യമന്ത്രി നവീൻ പട്നായിക് അനുമതി നൽകിയിട്ടുണ്ട്
മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു(Video)
Updated on

ഭുവനേശ്വർ: ഒഡീശയിൽ ട്രെയിൻ അപകടത്തെത്തുടർന്ന് താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിലിരിക്കുന്നക് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.

65 വർഷം പഴക്കമുള്ള ബാഹനാഗ ഹൈ സ്കൂളാണ് പൊളിച്ചു നീക്കുന്നത്. പൊതു മരാമത്ത് വകുപ്പിന്‍റെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും സാന്നിധ്യത്തിൽ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിരവധി മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കാൻ കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ടാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്ന് സ്കൂൾ മാനേജ്മെന്‍റ് പറയുന്നു. അതു മാത്രമല്ല കാലപ്പഴക്കമുള്ള സ്കൂൾ സുരക്ഷിതവുമല്ല.

സ്കൂളിൽ മൃതദേഹങ്ങൾ നിരത്തിയിരിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂൾ പൊളിച്ചു നീക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. വിദഗ്ധരുമായി കൂടിയാലോചിച്ചതിനു ശേഷം മുഖ്യമന്ത്രി നവീൻ പട്നായിക് സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും അനുമതി നൽകിയിട്ടുണ്ട്. ലൈബ്രറി, സയൻസ് ലബോറട്ടറി ഡിജിറ്റൽ ക്ലാസ് റൂം എന്നിവ കൂടി ഉൾപ്പെടുത്തിയായിരിക്കും പുതിയ സ്കൂൾ കെട്ടിടം നിർമിക്കുക. ബാലസോർ കലക്റ്റർ ദത്താത്രേയ ഭോസാഹേബ് ഷിൻഡേ കഴിഞ്ഞ ദിനസം സ്കൂൾ സന്ദർശിച്ചിരുന്നു.

കുട്ടികൾക്കിടയിൽ അന്ധവിശ്വാസവും ഭയവും വളർത്തുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്ന് കലക്റ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും അധ്യാകരുടെയും മനസിൽ നിന്ന് ഭീതി ഒഴിവാക്കുന്നതിനായി പ്രത്യേകം കൗൺസലിങ് നൽകാനും തീരുമാനമായിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ രണ്ട് ദിവസമാണ് മൃതദേഹങ്ങൾ സ്കൂളിൽ സൂക്ഷിച്ചത്. പിന്നീട് വിവിധ ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.