ത്രിപുരയിൽ ബിജെപിക്ക് തുടർഭരണം; എക്സിറ്റ് പോൾ ഫലം പുറത്ത്

മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സീ ന്യൂസ്– മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു
ത്രിപുരയിൽ ബിജെപിക്ക് തുടർഭരണം; എക്സിറ്റ് പോൾ ഫലം പുറത്ത്
Updated on

ന്യൂഡല്‍ഹി: ത്രിപുരയിൽ എക്‌സിറ്റ് പോള്‍ സര്‍വെ ഫലം ബിജെപിക്കൊപ്പം. 60 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെയില്‍ ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചന ഫലം. പ്രദ്യുത് ദേബ് ബര്‍മൻ്റെ തിപ്ര മോത പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്തും, സിപിഎം-കോണ്‍ഗ്രസ് സഖ്യം 6 മുതല്‍ 11 വരെ സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമാണ് സർവേ ഫലം.

മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സീ ന്യൂസ്– മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. 21 മുതല്‍ 26 വരയാകും എന്‍പിപി സീറ്റ് നേടുക. തൃണമൂല്‍ കോണ്‍ഗ്രസ് 8 മുതല്‍ 13 വരെയും ബിജെപി 6-12 സീറ്റും നേടിയേക്കും.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 35-43 സീറ്റുമായി വൻ വിജയം നേടുമെന്ന് സീ ന്യൂസ്– മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്‍പിഎഫ് 2 മുതൽ 5 സീറ്റും, എന്‍പിപി 0 മുതൽ 1 സീറ്റും , കോൺഗ്രസിന് 1 മുതൽ 3 സീറ്റും മറ്റുള്ളവര്‍ 6 മുതല്‍ 11വരെയും സീറ്റ് നേടുമെന്നും സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മാർച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

Trending

No stories found.

Latest News

No stories found.