തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും
udhayanidhi stalin appointed as the deputy chief minister tamilnadu
ഉദയനിധി സ്റ്റാലിൻ
Updated on

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ബാലാജി ഉൾപ്പെടെ 4 പുതിയ മന്ത്രിമാരാണ് സ്റ്റാലിൻ മന്ത്രിസഭയുടെ ഭാഗമാവുന്നത്.പുനഃസംഘടനയോടെ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ ബാലാജി ഉൾപ്പെടെ 4 പുതിയ മന്ത്രിമാരടങ്ങുന്ന യുവനിര ശക്തിയാർജിക്കും

Trending

No stories found.

Latest News

No stories found.