പരീക്ഷാ വിവരങ്ങള്‍ ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് യുജിസി

പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധമപെട്ട വിഷയങ്ങൾ വിദ്യാര്‍ഥികള്‍ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് വാട്‌സ്ആപ് ചാനൽ ആരംഭിച്ചത്
പരീക്ഷാ വിവരങ്ങള്‍ ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് യുജിസി
Updated on

ന്യൂഡല്‍ഹി: പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് ഇനി എളുപ്പത്തിൽ അറിയാൻ വാട്‌സ്ആപ്പില്‍ ചാനല്‍ ആരംഭിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധമപെട്ട വിഷയങ്ങൾ വിദ്യാര്‍ഥികള്‍ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് വാട്‌സ്ആപ് ചാനൽ ആരംഭിച്ചത്.

വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചതോടെ ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാന്‍ സാധിക്കുമെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുംവിധമാണ് ചാനൽ ക്രമീകരണം. ഇതിനായി വിദ്യാർഥികളും ബന്ധപ്പെട്ടവരും വാട്‌സ്ആപ്പ് ചാനലില്‍ ചേരാന്‍ എക്‌സിലൂടെ യുജിസി അഭ്യര്‍ഥിച്ചു.

Trending

No stories found.

Latest News

No stories found.