ഭരണഘടനാ വിരുദ്ധം, കർണാടകയുടെ വിവാദ ബിൽ

ഇതിനു മുമ്പും രണ്ടു ഹൈക്കോടതികൾ നിയമവിരുദ്ധമെന്ന് എതിർത്ത ബിൽ
ഭരണഘടനാ വിരുദ്ധം, കർണാടകയുടെ വിവാദ ബിൽ
Updated on

ബംഗളുരു: കർണാടകത്തിൽ ഇനി മുതൽ നൂറു ശതമാനം തൊഴിലവസരങ്ങളും കന്നഡ ജനതയ്ക്കെന്ന വാഗ്ദാനവുമായി കോൺഗ്രസ് മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്നത്തെ കർണാടകയുടെ ത്വരിത ഗതിയിലുള്ള വളർച്ചയ്ക്കു കാരണം അവിടുത്തെ ഭൂരിപക്ഷം വരുന്ന കന്നഡ ജനതയല്ല, മറിച്ച് അവിടേയ്ക്കു കുടിയേറിയ മറ്റു സംസ്ഥാനക്കാരാണ് എന്നത് പകൽ പോലെ സത്യം. എന്നാൽ അതു മനസിലാക്കി പ്രവർത്തിക്കാനൊന്നും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ തയാറല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത്. ഇതു നടപ്പാക്കിയാൽ ബംഗളൂരുവിനെ ഐടി ഹബ്ബാക്കിയ വിദേശ കമ്പനികൾ പലതും അവിടെ നിന്നു മാറ്റി സ്ഥാപിക്കേണ്ടി വരും. കാരണം അവിടെയുള്ള ഉദ്യോഗസ്ഥർ പലരും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും നൽകാത്തവരാണ് കർണാടകത്തിലെ ഭൂരിപക്ഷം വരുന്ന ജനതയും.

തങ്ങളുടെ കാർഷിക വൃത്തിയും മറ്റുമായി ചെറുപ്പം മുതലേ അവരങ്ങനെ ജീവിച്ചു പോകുന്നു. ഇന്ത്യയുടെ മനുഷ്യവിഭവശേഷിയുടെ ഒരു നല്ല പങ്കും കർണാടകത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള വിദേശ കമ്പനികളുടെ തലപ്പത്താണിപ്പോൾ. എത്രയൊക്കെ നൂറു ശതമാനം ജോലി കന്നഡ ജനതയ്ക്കു വാഗ്ദാനം ചെയ്താലും അതു നേടാൻ വേണ്ട യോഗ്യത ഭൂരിഭാഗം വരുന്ന കന്നഡ ജനത നേടാത്ത കാലത്തോളം ഈ വാഗ്ദാനം കേവലം വാഗ്ദാനം തന്നെയായി തുടരും എന്നതിൽ സംശയമില്ല.

ജന്മഭൂമി പ്രേമം മൂത്ത് ഇതിനു മുമ്പും ഇതേ പാത പിന്തുടർന്നവരാണ് ആന്ധ്രപ്രദേശും ഹരിയാനയും. 2020ൽ ഹരിയാനയും 2019ൽ ആന്ധ്രപ്രദേശും 2019ൽ ജാർഖണ്ഡും ഇതിനു സമാനമായ റിസർവേഷൻ നിയമങ്ങളുമായി രംഗത്തെത്തിയിരുന്നു. ജാർഖണ്ഡ് മാത്രം സർക്കാർ ജോലികൾ തദ്ദേശീയർക്ക് എന്ന റിസർവേഷനാണ് കൊണ്ടുവന്നത്. ബാക്കി രണ്ടു സംസ്ഥാനങ്ങളും തദ്ദേശീയർക്ക് സ്വകാര്യ മേഖലാ ജോലികൾ റിസർവു ചെയ്തു കൊണ്ടു ബില്ല് കൊണ്ടു വന്നെങ്കിലും ഹൈക്കോടതി അത് ഇന്ത്യൻ ഭരണഘനയ്ക്കെതിരെ എന്ന് വിധിച്ചതായാണ് ചരിത്രം.

ഇന്ത്യയിലെവിടെയും ജോലി ചെയ്യാനും ജീവിക്കാനും സ്വാതന്ത്ര്യം നൽകുന്ന ബൃഹത്തായ ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ഈ ബിൽ വീണ്ടും കൊണ്ടു വന്നതു തന്നെ ഭരണഘടനാവിരുദ്ധവും നിയമലംഘനവുമാണ്. കന്നഡിഗ ജനതയുടെ സങ്കുചിതത്വം അവരുടെ തന്നെ വളർച്ചയ്ക്കു കാരണമാകുമോ എന്നു കണ്ടറിയണം.മലയാളികളോടും മറ്റുള്ള സംസ്ഥാനക്കാരോടുമെല്ലാം കന്നഡിഗ ജനത കാട്ടുന്ന സംസ്കാര ശൂന്യത എഴുതിയാൽ തീരുന്നതല്ല എന്നതു കൊണ്ടു തന്നെ കർണാടകത്തിലെ മലയാളികളേ നിങ്ങൾ ജാഗ്രതൈ!

Trending

No stories found.

Latest News

No stories found.