പാർലമെന്‍റ് സുരക്ഷാ വീഴ്ചയ്ക്കു കാരണം തൊഴിലില്ലായ്മ: രാഹുൽ ഗാന്ധി

എന്‍ഡിഎയുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായെന്നും രാഹുൽ.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിfile
Updated on

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ നയങ്ങളിലെ പാളിച്ചമൂലമുണ്ടായ തൊഴിലില്ലായ്മയാണ് പാര്‍ലമെന്‍റിൽ യുവാക്കൾ അതിക്രമിച്ചു കയറാൻ കാരണമെന്നു കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. ഇതാണു സുരക്ഷാവീഴ്ചയ്ക്ക് കാരണം. രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. എന്‍ഡിഎയുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായെന്നും രാഹുൽ.

അതേസമയം, സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ഈ വിഷയത്തിൽ അമിത് ഷാ വിഷയത്തില്‍ മാധ്യമങ്ങളോടു മാത്രമാണു സംസാരിക്കുന്നത്.

സഭയിൽ വിശദീകരിക്കാൻ തയാറല്ലെന്നു ഖാർഗെ ചൂണ്ടിക്കാട്ടി. സുരക്ഷാവീഴ്ചയെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയവത്കരിക്കുന്നുവെന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും ഖാർഗെ.

Trending

No stories found.

Latest News

No stories found.