കേന്ദ്ര ബജറ്റോ ബിഹാർ ബജറ്റോ?

പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം നിരാകരിച്ചെങ്കിലും, ബിഹാറിനു വാരിക്കോരി ബജറ്റ് വിഹിതം നൽകി ആശ്വാസ നടപടി.
Nitish Kumar, Narendra Modi
നിതീഷ് കുമാർ, നരേന്ദ്ര മോദി
Updated on

പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം സാങ്കേതിക കാരണങ്ങൾ നിരത്തി കേന്ദ്ര സർക്കാർ നിരാകരിച്ചപ്പോൾ ജെഡിയുവിനും നിതീഷ് കുമാറിനും ഏറ്റ തിരിച്ചടിയായാണ് അത് വിലയിരുത്തപ്പെട്ടത്. എന്നാൽ, ബജറ്റ് വന്നപ്പോൾ ബിഹാറിന്‍റെ നിരാശ മാറ്റാൻ പോന്ന തരത്തിലുള്ള വമ്പൻ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിനു വേണ്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തി.

ഇതു കേന്ദ്ര ബജറ്റോ ബിഹാർ സംസ്ഥാന ബജറ്റോ എന്നു പോലും തോന്നിക്കുന്ന വിധത്തിലുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഇങ്ങനെ:

  1. ബിഹാർ ഉൾപ്പെടെ അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു.

  2. ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ.

  3. ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും.

  4. ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.

  5. നളന്ദയിൽ ടൂറിസം വികസനത്തിനു പ്രത്യേക പദ്ധതി

  6. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ബിഹാറിനു മാത്രം 11,000 കോടി രൂപ.

  7. രണ്ട് ക്ഷേത്ര ഇടനാഴികൾക്കും പ്രത്യേകം തുക അനുവദിച്ചു.

Trending

No stories found.

Latest News

No stories found.