കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വർധനവ്

2024 ജനുവരി 1 മുതൽ വർധിപ്പിച്ച ക്ഷാമ ബത്ത പ്രാബല്യത്തിൽ വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നാലു ശതമാനം വർധനവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. 2024 ജനുവരി 1 മുതൽ വർധിപ്പിച്ച ക്ഷാമ ബത്ത പ്രാബല്യത്തിൽ വരും. 449.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും, വിരമിച്ച 67.95 ലക്ഷം പേർക്കും ക്ഷാമബത്തയിലെ വർധനവ് ഗുണകരമാകും.

എഴാം ശമ്പള കമ്മിഷന്‍റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഒക്റ്റോബറിലാണ് ക്ഷാമബത്ത വർധിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.