ആതിഖ് അഹമ്മദിൽ നിന്നും കണ്ടുകെട്ടിയ ഭൂമിയിലെ 76 ഫ്ലാറ്റുകൾ ഭവനരഹിതർക്കു നിർമിച്ച് നൽകി സർക്കാർ

സംവരണ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുന്നത്
ആതിഖ് അഹമ്മദിൽ നിന്നും കണ്ടുകെട്ടിയ ഭൂമിയിലെ 76 ഫ്ലാറ്റുകൾ  ഭവനരഹിതർക്കു നിർമിച്ച് നൽകി സർക്കാർ
Updated on

അലഹബാദ്: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിൽ നിന്നും കണ്ടുകെട്ടിയ ഭൂമിയിൽ കെട്ടിപ്പോക്കിയ 76 ഫ്ലാറ്റുകൾ പകുതി വില ഈടാക്കി ഭവനരഹിതർക്കു നൽകി യുപി സർക്കാർ. സംവരണ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുന്നത്.

പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നോക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്. 6 ല‍ക്ഷം വിലമതിക്കുന്ന ഫ്ലാറ്റുകൾക്ക് പകുതി വില നൽകിയാൽ മതിയാകും. കേന്ദ്ര സർക്കാർ 1.5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 1 ലക്ഷം രൂപയും സബ്സിഡിയായി നൽകും.

ഏപ്രിലിലാണ് അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും കൊല്ലപ്പെടുന്നത്. പ്രയാഗ്രാജിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികൾ കൊലനടത്തിയത്. സംഭവത്തിൽ ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി-23) അരുൺ മൗര്യ (18) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് മോഹിതാണ്. മറ്റ് രണ്ട് പ്രതികളെ പരസ്പരം ബന്ധിപ്പിച്ചതും മാധ്യമപ്രവർത്തകരെപോലെ പെരുമാറാൻ പരിശീലനം നൽകിയതും മോഹിത്താണ്.

Trending

No stories found.

Latest News

No stories found.