യുപിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 കുട്ടികൾ വെന്തുമരിച്ചു

വെള്ളിയാഴ്ച രാത്രിയാണ് ജാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളെജിന്‍റെ നിയോനാറ്റൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്

ജാൻസി (‌ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജാൻസി ജില്ലയിലുള്ള മെഡിക്കൽ കോളെജിൽ തീപിടിത്തം. പത്ത് കുട്ടികൾ വെന്തുമരിച്ചു. പതിനാറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളെജിന്‍റെ നിയോനാറ്റൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ഇലക്‌ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു.

എൻഐസിയുവിന്‍റെ പുറമേയുള്ള ഭാഗങ്ങളിലുണ്ടായിരുന്ന കുട്ടികളെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി എൻഐസിയുവിന്‍റെ പ്രധാന ഭാഗങ്ങളിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Trending

No stories found.

More Videos

No stories found.