'തക്കാളി കഴിക്കുന്നത് നിര്‍ത്തൂ, പകരം ചെറുനാരങ്ങ ഉപയോഗിക്കൂ'; യുപി മന്ത്രിയുടെ വിചിത്ര നിർദേശം

തക്കാളി വില നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് പ്രതിഭ ശുക്ലയുടെ വിചിത്ര ഉപദേശം
Tomato, Prathibha Shukla
Tomato, Prathibha Shukla
Updated on

ലഖ്‌നൗ: തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയുമെന്ന് ബിജെപി നേതാവുകൂടിയായ ഉത്തർപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല. തക്കാളിക്ക് പകരം ചെറുനാരങ്ങ ശീലമാക്കാമെന്നും ശുക്ല നിർദേശിച്ചു. സർക്കാരിൻ്റെ വൃക്ഷത്തൈ നടീൽ പരിപാടിക്കിടെയാണ് മന്ത്രിയുടെ നിർദേശം. തക്കാളി വില നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് പ്രതിഭ ശുക്ലയുടെ വിചിത്ര ഉപദേശം.

‘‘തക്കാളിക്കു വില വർധിക്കുമ്പോൾ ജനങ്ങൾ അത് വീട്ടിൽ നട്ടുവളർത്തണം. നിങ്ങൾ തക്കാളി കഴിക്കുന്നതു ഒഴിവാക്കിയാൽ തക്കാളിയുടെ വില താനേ കുറയും. തക്കാളിക്കു പകരം ചെറുനാരങ്ങ കഴിച്ചാൽ മതി. ആരും തക്കാളി കഴിച്ചില്ലെങ്കിൽ വിലകുറയും’’– പ്രതിഭ ശുക്ല പറഞ്ഞു.

വിലകൂടിയ സാധനങ്ങളെ എല്ലാം നിങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങിയാൽ അതിൻ്റെ എല്ലാം വില താനെ കുറയും ‘‘അസഹി ഗ്രാമത്തിൽ നമ്മള്‍ ഒരു ന്യൂട്രിഷൻ ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളാണ് ഇത് പരിപാലിക്കുന്നത്. ഇവിടെ നമുക്ക് തക്കാളി കൃഷി ചെയ്യാം. അതാണ് പരിഹാരം. ഇത് പുതിയ കാര്യമല്ല. തക്കാളി എല്ലാക്കാലവും വിലപിടിപ്പുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.