സഹോദരന് വൃക്ക നൽകി; ഭാര്യയെ വാട്സപ്പിലൂടെ മു​ത്ത​ലാ​ഖ് ചൊല്ലി ഭർത്താവ്

സഹോദരന് വൃക്ക നൽകി; ഭാര്യയെ വാട്സപ്പിലൂടെ മു​ത്ത​ലാ​ഖ് ചൊല്ലി ഭർത്താവ്
Updated on

ഗോ​ണ്ട: സ​ഹോ​ദ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വൃ​ക്ക ദാ​നം ചെ​യ്ത​തി​ന് യു​വ​തി​യു​മാ​യി ഭ​ർ​ത്താ​വ് മു​ത്ത​ലാ​ഖി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗോ​ണ്ട ജി​ല്ല​യി​ലെ ധ​ന​പു​രി​ലു​ള്ള ത​രു​ണ യു​വ​തി​യാ​ണു സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള ഭ​ർ​ത്താ​വ് റാ​ഷി​ദി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

സ​ഹോ​ദ​ര​ൻ ഷാ​ക്കി​റി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന​പ്പോ​ൾ ത​രു​ണം ത​ന്‍റെ വൃ​ക്ക ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ സ​മ്മ​തം വാ​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്. എ​ന്നാ​ൽ, വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വൃ​ക്ക​യ്ക്ക് പ്ര​തി​ഫ​ല​മാ​യി 40 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു റാ​ഷി​ദ്. ത​രു​ണ വി​സ​മ്മ​തി​ച്ച​തോ​ടെ വാ​ട്ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു. 20 വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ധ​ന​പു​ർ പൊ​ലീ​സ് ത​രു​ണ​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ പു​രി​കം ഭം​ഗി​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​മാ​സം കാ​ൺ​പു​രി​ൽ മു​സ്‌​ലിം യു​വ​തി​യെ ഭ​ർ​ത്താ​വ് വി​ഡി​യൊ കോ​ൾ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യി​രു​ന്നു

Trending

No stories found.

Latest News

No stories found.