പുരുഷന്മാർ തയ്യൽ കടകളിൽ സ്ത്രീകളുടെ അളവ് എടുക്കരുത്, മുടി വെട്ടരുത്...; മാർഗ നിർദേശങ്ങളുമായി യുപി വനിത കമ്മിഷൻ

പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ വനിതാ സുരക്ഷാ ജിവനക്കാരെ നിയമിക്കണം
up womens commission proposes stricter safety measures for women
സ്ത്രീ സുരക്ഷയ്ക്കായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുപി വനിത കമ്മിഷൻ
Updated on

ലഖ്നൗ: സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഉത്തർ പ്രദേശ് വനിതാ കമ്മിഷൻ. തയ്യൽ കടകളിൽ സ്ത്രീകൾക്ക് പുരുഷന്മാർ അളവുകൾ എടുക്കരുത്. ജിമ്മിലും യോഗ ക്ലാസുകളിലും സ്ത്രീകളെ പുരുഷന്മാർ പരിശീലിപ്പിക്കരുത് തുടങ്ങി നിരവധി നിർദേശങ്ങൾ വനിത കമ്മിഷൻ മുന്നോട്ടു വച്ചിട്ടുണ്ട്.

പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. സ്ത്രീകളുടെ വസ്ത്രം വിൽക്കുന്ന സ്ഥാപനങ്ങളിൽ പുരുഷ ജിവനക്കാർ പാടില്ല. സ്ത്രീകളുടെ മുടി പുരുഷന്മാർ വെട്ടരുത്. തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇക്കാര്യത്തിലുള്ള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. നിർദേശങ്ങളുടെ പ്രായോഗികത പരിശോധിച്ച് കരട് നയം തയ്യാറാക്കാനായി സര്‍ക്കാരിന് മുന്നിൽ സമർപ്പിക്കുമെന്നും വനിത കമ്മിഷൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.