പൂജ ഖേദ്കർ വിവാദത്തിനിടെ യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജി വച്ചു

2029 മേയ് വരെ സ്ഥാനത്തു തുടരാമെന്നിരിക്കേയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മനോജ് സോണി രാജി സമർപ്പിച്ചത്.
മനോജ് സോണി
മനോജ് സോണി
Updated on

ന്യൂഡൽഹി: യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജി വച്ചു. 2029 മേയ് വരെ സ്ഥാനത്തു തുടരാമെന്നിരിക്കേയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മനോജ് സോണി രാജി സമർപ്പിച്ചത്. ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് ചെയർമാന്‍റെ അപ്രതീക്ഷിത രാജി എന്നതും ശ്രദ്ധേയമാണ്. എന്നാൽ പൂജ ഖേദ്കർ വിഷയവുമായി രാജിക്ക് ബന്ധമില്ലെന്ന് യുപിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് 59കാരനായ സോണി രാജി സമർപ്പിച്ചത്. രാജ്യത്തെ പ്രഗത്ഭനായ വിദ്യാഭ്യാസ വിദഗ്ധരിൽ പ്രധാനിയാണ് മനോജ് സോണി.

2017 ജൂൺ 28ന് യുപിഎസ്‌സി അംഗമായി ചുമതലയേറ്റ സോണി 2023 മേയ് 16നാണ് ചെയർമാനായി അധികാരമേറ്റത്.

പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് സോണി മുൻപേ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്‍റെ അഭ്യർഥന ഇതുവരെയും സ്വീകരിച്ചിരുന്നില്ല എന്നുമാണ് റിപ്പോർട്ടുകൾ. യുപിഎസ്‌സിയിൽ പരമാവധി 10 അംഗങ്ങൾ വരെയാണ് ഉണ്ടാകാറുള്ളത്. നിലവിൽ 7 അംഗങ്ങളാണ് ഉള്ളത്.

Trending

No stories found.

Latest News

No stories found.