ഖാലിസ്ഥാൻ വാദിയുടെ കൊലപാതകം: ആർക്കും പ്രത്യേക ഇളവില്ല, അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് യുഎസ്

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനുള്ള അന്വേഷണത്തിന് പിന്തുണ നൽകുമെന്നും യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അറിയിച്ചു.
യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ
യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ
Updated on

വാഷിങ്ടൺ: ഖാലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തിനും പ്രത്യേകം ഇളവു നൽകില്ലെന്ന് വ്യക്തമാക്കി അമെരിക്ക. ക്യാനഡയുടെ ആരോപണം ഗൗരവമേറിയതാണ്. ഇരു രാജ്യങ്ങളുമായും യുഎസ് ബന്ധപ്പെടുന്നുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനുള്ള അന്വേഷണത്തിന് പിന്തുണ നൽകുമെന്നും യുഎസ് ദേശ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അറിയിച്ചു. ഇന്ത്യ-യുഎസ് സഹകരണത്തെ പ്രശ്നം ബാധിക്കുമോ എന്ന ചോദ്യത്തിനാണ് വിഷയത്തിൽ ആർക്കും പ്രത്യേകം ഇളവുകൾ നൽകില്ലെന്നും അമെരിക്കയുടെ അടിസ്ഥാന തത്വങ്ങൾസംരക്ഷിക്കുമെന്നും സുള്ളിവൻ വ്യക്തമാക്കിയത്.

നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാനഡ നടത്തിയ ആരോപണങ്ങളിൽ അമെരിക്കക്ക് ആശങ്കയുണ്ട്. ഉന്നതതലത്തിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുന്നുണ്ടെന്നും സുള്ളിവൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.