ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം; ഗംഗയിൽ വെള്ളപ്പൊക്കം, കുടിലുകൾ ഒഴുകിപ്പോയി

100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം
uttarakhand flood damage report
ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം
Updated on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഗോമുഖിൽ മേഘ വിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറുകയും സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോവുകയും ചെയ്തു. തീരത്തു നിന്നും ആളെ ഒഴിപ്പിച്ചിട്ടുണ്ട്.

വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം. ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.

ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ രീതിയിലാണ് ഒഴുകുന്നത്. മേഖലയിൽ ഓറഞ്ച് അലർട്ടാണ്. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. മറ്റൊരുവഴി തുറന്നുകൊടുക്കാടുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ട്. തമാക് നാലയ്ക്ക് സമീപമുണ്ടായ നാശനഷ്ടങ്ങളെ തുടർന്നു ജോഷിമഠ്-നിതി - മലരി ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.

Trending

No stories found.

Latest News

No stories found.