ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; ബദ്രിനാഥ്, കേദാർനാഥ് പാതകൾ ഭാഗികമായി അടച്ചു

രുദ്രപ്രയാഗിൽ നിന്നും ഗുപ്ത്കാശിയിലേക്കുള്ള പാലം തകർന്നതിനാലാണ് കേദാർനാഥ് പാത അടച്ചിരിക്കുന്നത്.
 Badrinath, Kedarnath highways remain partially closed
ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; ബദ്രിനാഥ്, കേദാർനാഥ് പാതകൾ ഭാഗികമായി അടച്ചു
Updated on

ഗോപേശ്വർ: ഉത്തരാഖണ്ഡ് ഉരുൾപൊട്ടലിനു പിന്നാലെ കേദാർനാഥ്, ബദ്രിനാഥ് ദേശീയ പാതകൾ തുടർച്ചയായി രണ്ടാം ദിനവും ഭാഗികമായി അടച്ച നിലയിൽ. പാതയിൽ നിന്ന് ഉരുൾപൊട്ടലിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഗതാഗതം ഭാഗികമായി തടഞ്ഞിരിക്കുന്നത്.

രുദ്രപ്രയാദ് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നേപ്പാളിൽ നിന്നുള്ള നാലു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഒരാൾ ഗംഗയിലൂടെ ഒഴുകിപ്പോയി. വെള്ളിയാഴ്ച രാത്രി വൈകിയും പ്രദേശത്ത് മഴ ശക്തമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

നന്ദ്പ്രയാഗിൽ നിന്നും ചമോലിയേക്കുള്ള സമാന്തര പാതയിലൂടെ ചെറുവാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. രുദ്രപ്രയാഗിൽ നിന്നും ഗുപ്ത്കാശിയിലേക്കുള്ള പാലം തകർന്നതിനാലാണ് കേദാർനാഥ് പാത അടച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.