മദ്രസകളിൽ സംസ്കൃത പഠനത്തിന് ഉത്തരാഖണ്ഡ് മദ്രസ ബോർഡ്

സംസ്ഥാനത്തെ മദ്രസകളിൽ എൻസിഇആർടി പാഠ്യപദ്ധതി നടപ്പാക്കിയത് ഈ വർഷം നല്ല ഫലമാണു നൽകിയത്.
uttarakhand madrasa board for sanskrit studies in madrasas
uttarakhand madrasa board
Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്കൃതം പഠനവിഷയമാക്കാൻ സംസ്ഥാന മദ്രസ ബോർഡ്. 400 മദ്രസകളാണു സംസ്ഥാനത്തുള്ളത്. സംസ്കൃതം പഠനവിഷയമാക്കുന്നതിനു പരിപാടി തയാറാക്കിയെന്നും ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ നടപ്പാക്കുമെന്നും ബോർഡ് ചെയർമാൻ മുഫ്തി ഷമൂൻ ഖാസ്മി. മദ്രസയിൽ പഠിക്കുന്നവർക്കും മുഖ്യധാരാ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ലക്ഷ്യം കണക്കിലെടുത്താണ് ഈ നീക്കമെന്നും അദ്ദേഹം.

സംസ്ഥാനത്തെ മദ്രസകളിൽ എൻസിഇആർടി പാഠ്യപദ്ധതി നടപ്പാക്കിയത് ഈ വർഷം നല്ല ഫലമാണു നൽകിയത്. 96 ശതമാനം പേരും വിജയിച്ചു. മദ്രസയിൽ വരുന്ന കുട്ടികൾക്ക് പ്രതിഭയുടെ കുറവൊന്നുമില്ല. അവസരം നൽകിയാൽ അവർ സംസ്കൃതമുൾപ്പെടെ ഏതു വിഷയവും പഠിക്കുമെന്നും ഖാസ്മി.

മദ്രസയിൽ സംസ്കൃതം പഠിപ്പിക്കുന്നത് നല്ലതാണെന്നും എന്തുകൊണ്ട് ഇതു നടപ്പാക്കിയില്ലെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദബ് ഷംസ് ചോദിച്ചു. മദ്രസ പഠനം പ്രധാനമാണ്. എന്നാൽ, കുട്ടികൾക്കു പരമ്പരാഗത മദ്രസകളിലെ മതപഠനം മാത്രം പോരാ. അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള ആധുനിക വിദ്യാഭ്യാസവും വേണമെന്ന് ഷംസ്.

Trending

No stories found.

Latest News

No stories found.