മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്, സിപിഎം മറുപടി പറയണം: വി. മുരളീധരൻ

''മുഖ്യമന്ത്രിയും കുടുംബവും വെട്ടിപ്പ് നടത്തിയെങ്കില്‍ അത് വിശദീകരിക്കാൻ പാ‍ർട്ടി തയാറാകണം''
V Muralidharan | Pinarayi Vijayan
V Muralidharan | Pinarayi Vijayan
Updated on

ന്യൂഡൽഹി: നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് സിപിഎം വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിവന്നൂർ വിഷയം നിയമസഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷത്തിനും തട്ടിപ്പിൽ‌ ബന്ധമുണ്ടെന്നും പിണറായി ഐക്യമുന്നണിയാണ് കേരളത്തിൽ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും കുടുംബവും വെട്ടിപ്പ് നടത്തിയെങ്കില്‍ അത് വിശദീകരിക്കാൻ പാ‍ർട്ടി തയാറാകണം. വീണാ വിജയന്‍റെ ബാംഗ്ലൂർ കമ്പനി കോടികൾ നൽകി ചെയ്യുന്ന 'ടാലി' സേവനം ഇവിടെയും തുച്ഛമായ തുകയ്ക്ക് ചെയ്തുകിട്ടുന്നതാണ്. മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും മുരളീധരൻ പ്രതികരിച്ചു.

കേന്ദ്ര സർക്കാർ കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന ധനമന്ത്രിയുടെ പ്രസ്ഥാവനയേയും വാസ്തവ വിരുദ്ധമാണ്. കേരളത്തോട് കേന്ദ്രം വിവേചനം കണിച്ചെങ്കിലത് സർക്കാർ വസ്തുതകൾ നിരത്തി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്‍റെ പിടിപ്പു കേടാണ്. അത് മറയ്ക്കാൻ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കടമെടുപ്പിന്‍റെ പരിധി സംബന്ധിച്ചുള്ള നീതി ആയോഗിന്‍റെ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നും മുരളീധരൻ ചോദിച്ചു. പാർട്ടി മീറ്റിംഗിന് ഡൽഹിയിൽ വരുമ്പോൾ മാത്രം മന്ത്രിമാരെ കണ്ടാൽ പലതും പരിഹരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.