''സുരക്ഷിതരായിരിക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി, ആവശ്യമെങ്കിൽ എംബസിയെ ബന്ധപ്പെടാം''; വി. മുരളീധരൻ

''തീർഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്''
V Muraleedharan
V Muraleedharan
Updated on

കൊച്ചി: ഇസ്രയേലിലുള്ള ഇന്തയക്കാരോട് അവരവരുടെ വാസസ്ഥലത്തു തന്നെ സുരക്ഷിതമായി തുടരാനുള്ള നിർദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവർക്കാണു കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും എംബസിയുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

തീർഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ടെന്നും ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.