'റോസ് ഇല്ലാതെ എന്ത് വാലന്‍റൈൻസ് ഡേ'; ഇന്ത്യയിൽ റെക്കോഡിട്ട് റോസാപ്പൂ വിൽപ്പന

ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ എഫ്എൻപി വാലന്‍റൈൻസ് ദിനത്തിന് മുന്നോടിയായി ഒരു മിനിറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു
Representative Images
Representative Images
Updated on

ന്യൂഡൽഹി: ലോകമെങ്ങും ഇന്ന് വാലന്‍റൈൻസ് ദിനം ആഘോഷിക്കുകയാണ്. ഒരാഴ്ച നീണ്ടു നിന്ന വാലന്‍റൈൻസ് ദിന ആഘോഷങ്ങളിൽ ഇന്ത്യക്കാരും ഒട്ടും പിന്നിലല്ല. വാലന്‍റൈൻ വീക്കിലെ ഒരോ ദിവസവും ഓരോരോ പ്രത്യേകതകളോടെയാണ് കടന്നു പോവുന്നത്. റോസ് ഡേ, ചോക്കലേറ്റ് ഡേ, കിസ് ഡേ, ഹഗ് ഡേ അങ്ങനെയങ്ങനെ.. ഇത്തവണ ഈ ആഘോഷങ്ങൾക്കൊക്കെയായി ഇന്ത്യയിൽ റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും ആണ് വിറ്റുപോയത്.

ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ എഫ്എൻപി വാലന്‍റൈൻസ് ദിനത്തിന് മുന്നോടിയായി ഒരു മിനിറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഫെബ്രുവരി 9-ന് മിനിറ്റിൽ 406 ചോക്ലേറ്റുകൾ ഡെലിവറി ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൽബിന്ദർ ദിൻഡ്‌സ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.