ബംഗാൾ സംഘർഷം: 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഏറ്റുമുട്ടലിൽ പരസ്പരം പഴിചാരി ബിജെപിയും തൃണമൂൽ കോൺഗ്രസും
ബംഗാൾ സംഘർഷം: 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Updated on

കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. ഏറ്റുമുട്ടലിൽ പരസ്പരം പഴിചാരി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.

ദിനാജ്പൂരിലെ ഹെംതബാദിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൂഗ്ലിയിലെ വെടിവെയ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർ ദിനാജ്പൂരിലെ ഗോൾപോഖറിൽ ടിഎംസിയും കോൺഗ്രസ് അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടു.

അതിനിടെ തൃണമൂൽ പ്രവർത്തകർ കൊല ചെയ്യപ്പെട്ടുവെന്നും ജനങ്ങൾക്ക സുരക്ഷ നൽകുന്നതിൽ കേന്ദ്രസേനയുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ശശി പഞ്ച രംഗത്തെത്തി. ആവശ്യമായ ഘട്ടത്തിൽ കേന്ദ്ര സേന എവിടെയാണെന്നും അവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുടെ പരിണിത ഫലമാണ് ഇതെന്നും തൃണമൂൽ ആരോപിച്ചു.

വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപു തന്നെ അക്രമം ആരംഭിക്കുകയായിരുന്നു. കൂച്ച് ബീഹാറില്‍ അക്രമികള്‍ പോളിങ് ബൂത്ത് തകര്‍ക്കുകയും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടുകയും ചെയ്തു. ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു. മുര്‍ഷിദാബാദിലെ കോണ്‍ഗ്രസ്– തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് ഏറ്റുമുട്ടൽ. തെരഞ്ഞെടുപ്പിന് വൻ സുരക്ഷ ഒരുക്കിയെങ്കിലും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.

Trending

No stories found.

Latest News

No stories found.