വിസ്താര 38 വിമാന സർവീസുകൾ റദ്ദാക്കി; പ്രതിസന്ധി രൂക്ഷം

തിങ്കളാഴ്ച 50 വിമാന സർവ്വീസുകൾ റദ്ദാക്കുകയും 160 വിമനാങ്ങൾ വൈകുകയും ചെയ്തിരുന്നു
വിസ്താര 38 വിമാന സർവീസുകൾ റദ്ദാക്കി; പ്രതിസന്ധി രൂക്ഷം
Updated on

ന്യൂഡൽഹി: പൈലറ്റുമാരുടെ അഭാവംമൂലം പ്രധാന നഗരങ്ങളിൽ നിന്നുള്ള 38 വിമാന സർവീസുകൾ റദ്ദാക്കി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്നുള്ള 15 വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള 12 വിമനാങ്ങളും ബംഗളൂരുവിൽ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയതായി വിസ്താര പ്രസ്താവനയിലൂടെ അറിയിച്ചു.

തിങ്കളാഴ്ച 50 വിമാന സർവ്വീസുകൾ റദ്ദാക്കുകയും 160 വിമനാങ്ങൾ വൈകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ വിമാന സർവ്വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്.ശമ്പളം പുനഃക്രമീകരിച്ചതിലുള്ള പൈലറ്റുമാരുടെ നിസഹകരണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് റിപ്പോർട്ട്.

Trending

No stories found.

Latest News

No stories found.