കുട്ടികളുടെ അശ്ലീല വീഡിയോകൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരം; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോയ്റ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു
watching or storing child sexual abuse material an offence order to sc
supreme courtfile image
Updated on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റു ലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമായുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനെതിരേ ഒരു സന്നദ്ധ സംഘടനയാണ് സുപ്രീകോടതിയെ നിരീക്ഷിച്ചത്.

ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കാതിരിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.