ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി: നിഷേധിച്ച് ഗവർണർ

പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് ആരോപണം
west bengal governor cv ananda bose of molestation an allegation he has vehemently denied
CV Ananda Bose
Updated on

കൊൽ‌ക്കത്ത: പശ്ചിമബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി പൊലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

ഒപ്പം സൂപ്പർവൈസർ ഉണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമായിരുന്നു അതിക്രമം എന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24 മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ തന്നെയാണ് ഇവർ താമസിക്കുന്നത്.

പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥ്യം വഹിക്കുന്നത്.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണമെന്ന് ബിജെപി പറയുന്നു. തനിക്കെതിരേ മനഃപൂർവമായ ആരോപണം ഉന്നയിക്കുകയാണെന്നും ഇത്തരം കൃത്രിമമായി സൃഷ്ടിച്ച വ്യാഖ്യാനങ്ങൾക്ക് വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

തന്നെ മോശക്കാരനാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ദൈവം തുണയ്ക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമണത്തിനുമെതിരായ തന്‍റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.