ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും കാണാതായവരിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിനു 12 കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്.
സന്നി ഹനുമന്ത് ഗൗഡയുടേതാണ് മൃതദേഹം എന്നാണ് സൂചന. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നദിയുടെ മറുകരയിലാണ് ഇവർ താമസിച്ചിരുന്നത്. വീടിനുള്ളിൽ പാചകം ചെയ്തുകൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുകയായിരുന്നു.
ആകെ ഒമ്പത് പേരാണ് ഇവിടെ കാണാതായത്. ഇതിൽ രണ്ടു സ്ത്രീകളുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ആറ് വീടുകൾ തകരുകയും ഏഴു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.