"രാഹുലിന്‍റെ ഫ്ലയിങ് കിസ്"; വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകി

എ​ന്നാ​ൽ, രാ​ഹു​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ന്നും ഗീ​ത കൗ​ഡ പ​റ​ഞ്ഞു.
"രാഹുലിന്‍റെ ഫ്ലയിങ് കിസ്"; വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകി
Updated on

ന്യൂ​ഡ​ൽ​ഹി: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലെ ച​ർ​ച്ച​യ്ക്കു​ശേ​ഷം കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കു നേ​രേ ഫ്ല​യി​ങ് കി​സ് മു​ദ്ര കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ഭ​ര​ണ​പ​ക്ഷ​ത്തെ വ​നി​താ എം​പി​മാ​ർ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി. രാ​ഹു​ലി​ന്‍റേ​ത് അ​നു​ചി​ത​മാ​യ അം​ഗ​വി​ക്ഷേ​പ​മാ​ണെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 20ലേ​റെ വ​നി​താ എം​പി​മാ​രാ​ണു സ്പീ​ക്ക​റെ സ​മീ​പി​ച്ച​ത്. കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ശോ​ഭ ക​ര​ന്ത്‌​ല​ജെ, ദ​ർ​ശ​ന ജ​ർ​ദോ​ഷ് എ​ന്നി​വ​രും പ​രാ​തി​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

രാ​ഹു​ലി​ന്‍റെ പെ​രു​മാ​റ്റം സ​ഭ​യ്ക്കു ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും വ​നി​താ അം​ഗ​ങ്ങ​ളു​ടെ അ​ന്ത​സി​നെ മോ​ശ​മാ​ക്കു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ പെ​രു​മാ​റ്റം ആ​രി​ൽ നി​ന്നും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. സ്മൃ​തി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ ബി​ജെ​പി അം​ഗ​ങ്ങ​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം ര​ണ്ടു ചു​വ​ട് മു​ന്നോ​ട്ടു​വ​ച്ച​ശേ​ഷം ഫ്ല​യി​ങ് കി​സ് മു​ദ്ര കാ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ശോ​ഭ ക​ര​ന്ത്‌​ല​ജെ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ തെ​റ്റു​ണ്ടെ​ന്നും അ​വ​ർ.

എ​ന്നാ​ൽ, രാ​ഹു​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ന്നും കോ​ൺ​ഗ്ര​സ് അം​ഗം ഗീ​ത കൗ​ഡ പ​റ​ഞ്ഞു. സ്മൃ​തി ഇ​റാ​നി​ക്കു രാ​ഹു​ൽ ഫോ​ബി​യ​യാ​ണെ​ന്നു മാ​ണി​ക്യം ട​ഗോ​ർ പ​രി​ഹ​സി​ച്ചു. രാ​ഹു​ൽ മാ​ന​വി​ക​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും മു​ദ്ര​യാ​യാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്നും അ​തി​നെ തെ​റ്റാ​യി ക​ണ്ട​വ​രു​ടെ മ​ന​സി​ലാ​ണു കു​ഴ​പ്പ​മെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​കം മാ​ത്ര​മാ​ണെ​ന്നും അ​തി​ൽ മോ​ശ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ശി​വ​സേ​നാ അം​ഗം പ്രി​യ​ങ്ക ച​തു​ർ​വേ​ദി​യും പ​റ​ഞ്ഞു. രാ​ഹു​ൽ ഫ്ല​യി​ങ് കി​സ് ന​ൽ​കു​ന്ന​ത് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നു ബി​ജെ​പി എം​പി ഹേ​മ​മാ​ലി​നി പ​റ​ഞ്ഞു. എ​ന്നാ​ൽ, കാ​ണാ​ത്ത ഹേ​മ​മാ​ലി​നി​യും പ​രാ​തി​യി​ൽ ഒ​പ്പു​വ​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​വി. ശ്രീ​നി​വാ​സ് പ​രി​ഹ​സി​ച്ചു.

Trending

No stories found.

Latest News

No stories found.