ഗുസ്തി താരങ്ങൾ മന്ത്രിക്കു മുന്നിൽ വച്ചത് 5 ആവശ്യങ്ങൾ

ഗുസ്തി താരങ്ങൾ മന്ത്രിക്കു മുന്നിൽ വച്ചത് 5 ആവശ്യങ്ങൾ

വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും അനുരാഗ് ഠാക്കൂറുമായി ചർച്ച നടത്തി, വിനേഷ് ഫോഗട്ട് പങ്കെടുത്തില്ല
Published on

ന്യൂഡൽഹി: കേന്ദ്ര സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയിൽ ദേശീയ ഗുസ്തി താരങ്ങൾ മുന്നോട്ടു വച്ചത് അഞ്ച് ആവശ്യങ്ങൾ.

ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കുമാണ് മന്ത്രിയുടെ ക്ഷണമനുസരിച്ച് ചർച്ചയ്ക്കെത്തിയത്. വിനേഷ് ഫോഗട്ട് മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കുന്നില്ലെന്ന് വിശദീകരണം.

അഞ്ച് ദിവസത്തിനിടെ സർക്കാർ തലത്തിൽ ഗുസ്തി താരങ്ങളുമായി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. ശനിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ:

1. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണം.

2. ഒരു വനിതയെ ഡബ്ല്യുഎഫ്ഐ അധ്യക്ഷയാക്കണം.

3. നിലവിലുള്ള അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങോ കുടുംബാംഗങ്ങളോ ഡബ്ല്യുഎഫ്ഐ ഭാരവാഹികളാകാൻ പാടില്ല.

4. പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ദിവസം നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണം.

5. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണം.