ലക്നൗ: സനാതന ധർമം മാത്രമാണ് മതമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആഗിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ക്യാൻ യാഗത്തിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സനാതന ധർമം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാർഗങ്ങളോ ശാഖകളോ ആണെന്നും സനാതന മാനവികതയുടെ മതമാണെന്നും അദ്ദേഹം പറഞ്ഞു. സനാതനയ്‌ക്കെതിരായ ആക്രമണം ആഗോള മാനവികതയ്ക്കെതിരായ ആക്രമണമാണ് ആഗോള മാനവികതയ്ക്കെതിരായ ആക്രമണമാണെന്നും യോഗി പറഞ്ഞു.
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ മുൻനിർത്തിയായിരുന്നു യോഗിയുടെ പരാമർശം. സനാത ധർമം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന.