ഇറ്റനഗർ: കുട്ടികളില്ലാത്തതു മൂലം അരുണാചൽ പ്രദേശിൽ അടച്ചുപൂട്ടിയത് 600 സ്കൂളുകൾ. അരുണാചൽ വിദ്യാഭ്യാസ മന്ത്രി പസങ് ദോർജി നിയമസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോൺഗ്രസ് എംഎൽഎ കുമാർ വായിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളില്ലാത്തതിനാൽ കൂടുതൽ സ്കൂളുകൾ അടച്ചുപൂട്ടുന്നതു പരിഗണനയിലെന്നും മന്ത്രി.
ലോവർ പ്രൈമറി മുതൽ സെക്കൻഡറി വരെ സർക്കാർ നിയന്ത്രണത്തിൽ 2800 സ്കൂളുകളാണു സംസ്ഥാനത്തുളളത്. 7600 അധ്യാപകരുമുണ്ട്. ഇതിൽ പല സ്കൂളുകളും മറ്റു സ്കൂളുകളിൽ ലയിപ്പിച്ചു. ചിലത് നിർത്തിയെന്നും മന്ത്ര