പാചക വാതക വില 200 രൂപ കുറഞ്ഞു

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമെന്ന് കോൺഗ്രസ് | വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ എടുത്ത തീരുമാനമെന്ന് സർക്കാർ
LPG cylinders
LPG cylindersRepresentative image
Updated on

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 200 രൂ​പ​യാ​ണു ബുധനാഴ്ച മുതൽ കുറയുന്നത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തോ​ടെ 14.2 കി​ലോ ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1110 രൂ​പ​യി​ൽ നി​ന്നു 910 രൂ​പ​യാ​യി കു​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ലു​ള്ള​വ​ർ​ക്ക് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 400 രൂ​പ​യു​ടെ ഇ​ള​വ് ല​ഭി​ക്കും. ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 703 രൂ​പ​യ്ക്കാ​യി​രി​ക്കും സി​ലി​ണ്ട​ർ ല​ഭി​ക്കു​ക. ഈ ​പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 75 ല​ക്ഷം പു​തി​യ ഗ്യാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മ​മാ​ണ് വി​ല​ക്കു​റ​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ സ​മ​ർ​ദ​വും വി​ല കു​റ​യ്ക്കാ​നു​ള്ള കാ​ര​ണ​മാ​യി. സ്വ​ന്തം ക​സേ​ര ആ​ടി​ത്തു​ട​ങ്ങി​യെ​ന്നു വ്യ​ക്ത​മാ​യ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ക്ഷാ​ബ​ന്ധ​ൻ-​ഓ​ണം സ​മ്മാ​ന​മാ​ണി​ത്. ക്ഷേ​മ​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു സ​ന്തോ​ഷം പ​ക​രു​ന്ന തീ​രു​മാ​ന​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​ക​രി​ച്ചു.

പാ​ച​ക​വാ​ത​ക വി​ല കു​റ​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​യി. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന​വി​ല ഇ​ള​വ് ചെ​യ്യു​ന്ന​തി​നാ​യി എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്നും, എ​ന്നാ​ൽ അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല വ​ർ​ധി​ക്കു​ന്ന​തി​നാ​ലും മ​റ്റു നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​ലും ഈ ​ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി അ​റി​യി​ച്ചു.

Trending

No stories found.

Latest News

No stories found.