'ഹിന്ദുത്വം നുണകളിലാണ് നിർമിച്ചിരിക്കുന്നത്'; വിവാദ ട്വീറ്റിൽ കന്നട നടൻ ചേതൻ കുമാർ അറസ്റ്റിൽ

ദലിത് ആക്‌ടിവിസ്റ്റായ നടനെതിരെ മത വിശ്വാസത്തെ അപമാനിച്ചു, സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തി എന്നതടക്കമാണ് കേസ്
'ഹിന്ദുത്വം നുണകളിലാണ് നിർമിച്ചിരിക്കുന്നത്'; വിവാദ ട്വീറ്റിൽ കന്നട നടൻ ചേതൻ കുമാർ അറസ്റ്റിൽ

ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റ് വിവാദമായതിനു പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാർ അറസ്റ്റിൽ. ഹിന്ദുത്വം നുണകളിലാണ് നിർമിച്ചിരിക്കുന്നത് എന്ന ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റ്. ശേഷാദ്രിപുരം പൊലീസ് അറസ്റ്റു ചെയ്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. ദലിത് ആക്‌ടിവിസ്റ്റായ നടനെതിരെ മത വിശ്വാസത്തെ അപമാനിച്ചു, സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തി എന്നതടക്കമാണ് കേസ്.

ട്വീറ്റ് ഇങ്ങനെ...

'''''ഹിന്ദുത്വം നുണകളിലാണു നിർമിച്ചിട്ടുള്ളത്'

സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ ഉണ്ടായത് –ഒരു നുണ

1992: രാമന്‍റെ ജന്മസ്ഥലമാണ് ബാബറി മസ്‌ജിദ്– ഒരു നുണ

2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്‍റെ ‘കൊലയാളികൾ’– ഒരു നുണ

ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്. ''''

2022 ൽ ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിന് എതിരായ ട്വീറ്റിന്‍റെ പേരിൽ നേരത്തേയും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.