റോഡ് വികസനത്തിനുള്ള ആർടിഎയുടെ പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം: 634 കിലോമീറ്റർ പുതിയ റോഡുകൾ

പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി
RTA's five-year plan for road development approved: 634 km of new roads
റോഡ് വികസനത്തിനുള്ള ആർടിഎയുടെ പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം: 634 കിലോമീറ്റർ പുതിയ റോഡുകൾ
Updated on

ദുബായ്: ദുബായ് എമിറേറ്റിലെ റോഡ് വികസനത്തിനുള്ള പഞ്ചവത്സര പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 12 പാർപ്പിട, (വാണിജ്യ, വ്യാവസായിക), മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 21 പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു, മൊത്തം 634 കിലോമീറ്റർ പുതിയ റോഡുകൾക്ക് 3.7 ബില്യൺ ദിർഹമാണ് ചെലവ് കണക്കാക്കുന്നത്.

ദുബായുടെ ജനസംഖ്യാ വളർച്ചയ്ക്കും നഗരവികസനത്തിനും ഒപ്പം താമസക്കാരുടെ ക്ഷേമവും സന്തോഷവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

പഞ്ചവത്സര ആഭ്യന്തര റോഡ് വികസന പദ്ധതി 30% മുതൽ 80% വരെ നഗരവൽക്കരണ നിരക്കുള്ള 12 മേഖലകളെ ഉൾക്കൊള്ളുന്നു. 482 ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടുന്ന മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്‍റ് പ്രോജക്റ്റിനായി 2025-ൽ നാദ് അൽ ഷെബ 3, അൽ അമർദി എന്നിവിടങ്ങളിൽ ആന്തരിക റോഡുകൾ നിർമ്മിക്കും. 100 ഹൗസിംഗ് യൂണിറ്റുകളുള്ള മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്‍റ് പ്രോജക്റ്റിനായി ഹത്തയിൽ അധിക ഉൾ റോഡുകൾ വികസിപ്പിക്കും. 2026-ൽ ആർടിഎ നദ്ദ് ഹെസ്സയിലും അൽ അവീർ 1 ലും 92 കിലോമീറ്റർ ആന്തരിക റോഡുകൾ നിർമ്മിക്കും.

2027 ൽ അൽ അത്ബ, മുഷ്‌രിഫ്, ഹത്ത എന്നിവിടങ്ങളിൽ 45 കിലോമീറ്റർ റോഡുകളും വർസാൻ 3 ലെ 14 കിലോമീറ്റർ റോഡുകളും വികസിപ്പിക്കും. 2028-ൽ, 284 കിലോമീറ്ററിലധികം നീളുന്ന ഏറ്റവും നീളമുള്ള ആഭ്യന്തര റോഡ് പ്രോജക്ടുകളിലൊന്ന്, മൂന്ന് കമ്മ്യൂണിറ്റികളിലായി നിർമ്മിക്കും. അൽ അവീർ 1, വാദി അൽ അമർദി, ഹിന്ദ് 3. എന്നിവയാണ് അവ. ഇതിൽ അൽ അവീർ 122 കിലോമീറ്റർ 221 കിലോമീറ്റർ റോഡുകളും ഉൾപ്പെടുന്നു. വാദി അൽ അമർദിയിലെ റോഡുകളും, ഹിന്ദ് 3-ൽ 41 കിലോമീറ്റർ റോഡുകളും ഉൾപ്പെടുന്ന പദ്ധതിയുടെ നിർമ്മാണം 2029-ൽ നടത്തും.

ഹിന്ദ് 4-ലും അൽ യലായിസ് 5-ലും 39 കിലോമീറ്ററും ഹിന്ദ് 4-ലും 161 കിലോമീറ്ററും ഉൾപ്പെടുന്ന 200 കിലോമീറ്റർ ഉൾ റോഡുകൾ നിർമിക്കുമെന്ന് മത്തർ അൽ തായർ ടയർ വിശദീകരിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ, പാർപ്പിട, വ്യാവസായിക മേഖലകളിൽ പൂർത്തിയാക്കിയ റോഡുകളുടെ ആകെ നീളം 6000 കിലോമീറ്ററിലെത്തി. 2011 മുതൽ കഴിഞ്ഞ വർഷം അവസാനം വരെ 28 പാർപ്പിട, വ്യാവസായിക മേഖലകളിലെ ഉൾ റോഡുകളുടെ നിർമാണം പൂർത്തീകരിച്ചു.

2023-ലും 2024-ലും ആർടിഎ 17 മേഖലകളിലായി 83 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നിർമ്മിച്ചു, അൽ വർഖ 4, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ, ലെഹ്ബാബ്, അൽ ലിസൈലി, ഹത്ത (സുഹൈല, സെയ്ർ, അൽ സലാമി) എന്നിവിടങ്ങളിൽ റോഡ് പദ്ധതികൾ പൂർത്തിയാക്കി. ജബൽ അലി ഇൻഡസ്ട്രിയൽ, നസ്‌വ, അൽ ഖവാനീജ് 2 ലെ ടോളറൻസ് ഡിസ്ട്രിക്റ്റ്, അൽ വർഖ, നാദ് അൽ ഷെബ 1, അൽ അവീർ എന്നിവിടങ്ങളിൽ റോഡ് പണികൾ പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.