അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും അബൂദബിയിൽ നിരോധനം

ഈ ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും നിർദേശം
Abu Dhabi bans oleander plant arali cultivation
അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും അബൂദബിയിൽ നിരോധനംfile
Updated on

അബൂദബി: അരളി ചെടികളുടെ ഉത്പാദനം, കൃഷി, വ്യാപാരം എന്നിവയ്ക്ക് അബൂദബിയിൽ നിരോധനം. അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതു ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഈ സസ്യത്തിന്‍റെ ഏതെങ്കിലും ഭാഗം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധ തടയുക എന്നതാണ് നിരോധനത്തിന്‍റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു.

പൗരന്മാരോടും താമസക്കാരോടും അധികാരികളുമായി സഹകരിക്കാനും അരളി ചെടികൾ സുരക്ഷിതമായി നശിപ്പിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അഡാഫ്‌സ അഭ്യർത്ഥിച്ചു. അറിയാതെ ഈ ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു. ഇതുസംബന്ധിച്ച് 24 മണിക്കൂറും ലഭ്യമായ 800 424 എന്ന നമ്പറിൽ പോയ്സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവിസസ് (PDIS) ഹോട്ട്‌ലൈനുമായി ബന്ധപ്പെടണം. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഇതുസംബന്ധിച്ചുള്ള നിരോധനം പാലിക്കുകയും അഡാഫ്‌സയുടെ ഡയറക്ടർ ബോർഡ് പുറപ്പെടുവിച്ച 2024ലെ റെസല്യൂഷൻ നമ്പർ (4) പ്രകാരം 6 മാസത്തിനുള്ളിൽ അരളി ചെടികൾ സുരക്ഷിതമായി നീക്കം ചെയ്യുന്നത് ഉറപ്പാക്കുകയും വേണം എന്നാണ് നിർദേശം.

പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി. കടുംപച്ച ഇലകളും മനോഹരമായ പൂക്കളും ഉള്ള ഈ ചെടികൾ റോഡരികിൽ സാധാരണയായി കാണാം. ഈ ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കൾ ഹൃദയത്തെ ബാധിക്കും, ചെറിയ അളവിൽ പോലും കഴിക്കുന്നത് ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്കും, പലപ്പോഴും മരണത്തിനും കാരണമായേക്കാം എന്നാണു അഡഫ്‌സ പറയുന്നത്.

Trending

No stories found.

Latest News

No stories found.