മാഗ്നം എംകെ1: ജൈറ്റെക്‌സിൽ ഡ്രൈവറില്ലാ പട്രോൾ കാർ അവതരിപ്പിച്ച് അബുദാബി പൊലീസ്

മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു തടവുകാരനും അടങ്ങുന്ന സംഘത്തിന് ഇതിൽ യാത്ര ചെയ്യാം
Magnum Mk1: Abu Dhabi Police introduced a driverless patrol car at Jitex
മാഗ്നം എംകെ1: ജൈറ്റെക്‌സിൽ ഡ്രൈവറില്ലാ പട്രോൾ കാർ അവതരിപ്പിച്ച് അബുദാബി പൊലീസ്
Updated on

ദുബായ്: ഏത് ഭൂപ്രകൃതിയിലും സഞ്ചരിക്കാനാകുന്ന സ്വയം നിയന്ത്രിത ബുള്ളറ്റ് പ്രൂഫ് 4X4 പട്രോളിംഗ് വാഹനം ജൈറ്റെക്‌സിൽ അബുദാബി പൊലീസ് അവതരിപ്പിച്ചു. നിരീക്ഷണ ഡ്രോണുകളോട് കൂടിയ 5.1 ടൺ ഭാരമുള്ള ‘മാഗ്നം എംകെ1’ കൺസെപ്റ്റ് വാഹനത്തിന്‍റെ പ്രോട്ടോടൈപ്പ് ആദ്യ ദിനം ജൈറ്റെക്‌സ് ഗ്ലോബൽ ടെക് ഷോയിൽ പ്രദർശിപ്പിച്ചു.

പട്രോളിംഗ്, നിരീക്ഷണം, തടവുകാരെ സുരക്ഷിതമായി കൊണ്ടുപോകൽ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ ഹൈടെക് ഇലക്ട്രിക് വാഹനം. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു തടവുകാരനും അടങ്ങുന്ന സംഘത്തിന് ഇതിൽ യാത്ര ചെയ്യാം. കൂടാതെ, തടവുകാർക്കായി ഒരു സെല്ലും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

1.5 ടൺ പേലോഡ് ശേഷിയുള്ള ഈ കവചിത നിരീക്ഷണ വാഹനത്തിന് 7.62 എംഎം വെടിയുണ്ടകൾ വരെ പ്രതിരോധിക്കാൻ കഴിയും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗം കൈവരിക്കാനും 5.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

ഡ്രൈവറില്ലാത്ത ഈ വൈദ്യുത വാഹനത്തിൽ പെട്രോൾ സപ്പോർട്ട് ചെയ്യുന്ന ഹൈബ്രിഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. 80 സെന്‍റി മീറ്റർ വരെ വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും. 2028ഓടെ ഇത് നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.