അബുദാബി അന്തർദേശീയ ഹണ്ടിങ്ങ് ആൻഡ് ഇക്വാസ്ട്രിയൻ പ്രദർശനം ഓഗസ്റ്റ് 31 മുതൽ

11 വിഭാഗങ്ങളിലായി നൂറുകണക്കിന് ബ്രാൻഡുകൾ പ്രദർശനത്തിന്‍റെ 11 ാം പതിപ്പിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
exhibition
അബുദാബി അന്തർദേശീയ ഹണ്ടിങ്ങ് ആൻഡ് ഇക്വാസ്ട്രിയൻ പ്രദർശനം ഓഗസ്റ്റ് 31 മുതൽ
Updated on

അബുദാബി: അബുദാബി അന്തർദേശീയ ഹണ്ടിങ്ങ് ആൻഡ് ഇക്വാസ്ട്രിയൻ പ്രദർശനം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ അഡ്നെക് സെന്‍ററിൽ നടക്കും.11 വിഭാഗങ്ങളിലായി നൂറുകണക്കിന് ബ്രാൻഡുകൾ പ്രദർശനത്തിന്‍റെ 11 ാം പതിപ്പിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർക്ക് ഫിഷിങ്ങ്, സീ സ്പോർട്സ്, ഇക്വസ്ട്രിയൻ സ്പോർട്സ് തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകം, കല, കരകൗശല വിദ്യ, സാങ്കേതിക പുരോഗതി എന്നിവ അടുത്തറിയുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

അൽ ദഫ്‌റ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിന്‍റെ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് പ്രദർശനത്തിന്‍റെ രക്ഷാധികാരി

Trending

No stories found.

Latest News

No stories found.