അബുദാബി: ഫാസിസത്തിനും വർഗ്ഗീയതയ്ക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ നിലനിന്നുകാണുന്നതിനു എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയും ചെയ്ത മഹാനായ നേതാവിനെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അബുദാബിയിലെ മലയാളി പൗരസമൂഹം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.
വി. പി. കൃഷ്ണകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
അബുദാബിയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ. കെ. ബീരാൻകുട്ടി (കേരള സോഷ്യൽ സെന്‍റർ), വി. പി. കെ. അബ്ദുള്ള (ഇന്ത്യൻ ഇസ്‌ലാമിക് സെനർ), എ. എം. അൻസാർ (അബുദാബി മലയാളി സമാജം), എ. എൽ. സിയാദ് (ശക്തി തിയറ്റേഴ്‌സ് അബുദാബി), റോയ് ഐ. വർഗീസ് (യുവകലാസാഹിതി), ടി. ഹിദായത്തുള്ള (കെ. എം. സി. സി.), സഫറുള്ള പാലപ്പെട്ടി (മലയാളം മിഷൻ), കെ. കെ. അഷറഫ്, പ്രകാശ് പല്ലിക്കാട്ടിൽ, റിജുലാൽ, ഗീത ജയചന്ദ്രൻ, കെ. സരോഷ്, ഇത്ര തയ്യിൽ, ഷെറിൻ വിജയൻ, ബാബുരാജ് പിലിക്കോട്, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ് സക്കറിയ, എം. സുനീർ എന്നിവർ സംസാരിച്ചു.