എന്‍റെ കലാലയം പുസ്തക പരമ്പരയിൽ പത്തു പുസ്തകങ്ങളുമായി അക്കാഫ് അസോസിയേഷൻ

പ്രകാശന കർമ്മം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, യുഎൻ പരിസ്ഥിതി വിഭാഗത്തിലെ മുൻ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരകുടി നിർവ്വഹിച്ചു.
Acaf Association with ten books in my college book series
ഷാർജ
Updated on

ഷാർജ: ഒരു കലാലയത്തിൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയവർ അവരുടെ കലാലയ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് പുറത്തിറക്കിയ എന്‍റെ കലാലയം സീരിസിന്‍റെ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുറത്തിറക്കി.

അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിവിധ കോളെജ് അലുംനെകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന കർമ്മം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, യുഎൻ പരിസ്ഥിതി വിഭാഗത്തിലെ മുൻ ദുരന്തനിവാരണ വിഭാഗം തലവനുമായ മുരളി തുമ്മാരകുടി നിർവ്വഹിച്ചു. മലയാള സാഹിത്യ ചരിത്രത്തിൽ ഇതാദ്യമായാണ് വിവിധ കോളെജുകളിൽ പഠിച്ചിറങ്ങിയവർ ഒരു കുടക്കീഴിൽ നിന്നുകൊണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറങ്ങുന്നത്.

സ്‌മൃതിലയം (കൃസ്ത്യൻ കോളേജ് ചെങ്ങന്നൂർ), എന്‍റെ കായൽ കലാലയം (ഡി ബി കോളെജ് ശാസ്താംകോട്ട), സ്‌മാർഥ (ഫിസാറ്റ് അങ്കമാലി), മഞ്ഞുതുള്ളികൾ (ഗവ എൻജിനീയറിങ് കോളെജ് ഇടുക്കി), ഗുൽമോഹർ പൂത്ത കാലം (കെ കെ ടി എം കൊടുങ്ങല്ലൂർ), ആ നാലുവർഷങ്ങൾ (മേസ് കോതമംഗലം), പ്രിയ പരിചിത നേരങ്ങൾ (എസ് എൻ കോളെജ് കൊല്ലം), കാമ്പസ് കിസ്സ (സ്കോട്ട തളിപ്പറമ്പ്) , അരമതിൽ ചിന്തുകൾ (ശ്രീകൃഷ്ണ കോളെജ് ഗുരുവായൂർ),ബോധിവൃക്ഷത്തണലിൽ (സമൂരിയൻസ് ഗുരുവായൂരപ്പൻ കോളെജ് കോഴിക്കോട്) തുടങ്ങിയ പുസ്തകങ്ങളാണ് ഹരിതം ബുക്സ് പബ്ലിഷേഴ്സ് വഴി ഇത്തവണത്തെ എന്‍റെ കലാലയം സീരിസിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്‍റ്‌ വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെമ്പർ ഷൈൻ ചന്ദ്രസേനൻ, മെമ്പർ കോളെജ് പ്രതിനിധികൾ എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ഹാൾ നമ്പർ 7ൽ ZD-11 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്‍റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.