എയർഇന്ത്യ എക്സ്പ്രസിൽ ബാഗേജ് പരിധി കുറച്ച നടപടി പിൻവലിക്കണം: പ്രവാസി ലീഗൽ സെൽ

ആവശ്യമുന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി
ആവശ്യമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി | air india express baggage limit
ആവശ്യമുന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി
Updated on

ദുബായ്: എയർഇന്ത്യ എക്സ്പ്രസ് വിമാനകമ്പനി ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ എന്നിവർ നിവേദനം നൽകി.

ബാഗേജ് പരിധി 30 കിലോയിൽ നിന്ന് 20 കിലോയായി കുറച്ചത് യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികൾക്ക് തിരിച്ചടിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൈവശം കൊണ്ടുപോകുന്ന ലാപ്‌ടോപ്പിന് പോലും എയർഇന്ത്യ എക്സ്പ്രസ് ഇളവ് നൽകുന്നില്ല. എന്നാൽ, മറ്റ് പല വിമാനകമ്പനികളും ലാപ്‌ടോപ്പിന് ഒഴിവ് നൽകുന്നുമുണ്ട്. ഇത്തരത്തിൽ എയർഇന്ത്യ എക്സ്പ്രസ് കൊണ്ടുവന്ന പുതിയ നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകൾ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

സാധാരണക്കാരായ പ്രവാസികൾ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസ് ഈ നയം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് ജയ്പാൽ ചന്ദ്രസേനൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.