അക്ഷരക്കൂട്ടം രജത ജൂബിലി: 'സ്നേഹപൂർവം പനച്ചിക്കൊപ്പം' ശ്രദ്ധേയമായി

സിൽവർ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കുന്ന 'കെ.പി.കെ വെങ്ങര കാലവും ശബ്ദവും' എന്ന പുസ്‌തകത്തിന്‍റെ കവർ പ്രകാശനം ജോസ് പനച്ചിപ്പുറം നിർവഹിച്ചു.
aksharakkoottam silver jubilee celeb
അക്ഷരക്കൂട്ടം രജത ജൂബിലി: 'സ്നേഹപൂർവം പനച്ചിക്കൊപ്പം' ശ്രദ്ധേയമായി
Updated on

ദുബായ് : സമൂഹ മാധ്യമങ്ങൾ ആധിപത്യം പുലർത്തുന്ന ഇക്കാലത്ത് ഒരു വാക്കുകൊണ്ടോ വാക്യം കൊണ്ടോ ആർക്കും സമൂഹത്തിൽ വിഷം കലർത്താൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം പറഞ്ഞു. ആർക്കും മാധ്യമരംഗത്തേയ്ക്ക് എടുത്തുചാടാവുന്ന അപകടം പിടിച്ച കാലമാണിത്. സമൂഹമാധ്യമങ്ങളെ എഡിറ്ററില്ലാത്ത മാധ്യമങ്ങളെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിൽ അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തിയ 'സ്നേഹപൂർവം പനച്ചിക്കൊപ്പം' എന്ന പരിപാടിയിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

പത്രവാർത്തകൾ ഡെസ്കിലെ ഒട്ടേറെ കൈകകളിലൂടെയും കടമ്പകള്‍ കടന്നുമാണ് അച്ചടിച്ച് വരുന്നത്. നേരാണെന്ന് ഉറപ്പുവരുത്താത്ത വാർത്തകൾ നൽകുക വഴി സമൂഹമാധ്യമം മനുഷ്യർക്കിടയിൽ വെറുപ്പിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.

aksharakkoottam silver jubilee celeb
അക്ഷരക്കൂട്ടം രജത ജൂബിലി: 'സ്നേഹപൂർവം പനച്ചിക്കൊപ്പം' ശ്രദ്ധേയമായി

ആരെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചാൽ വേണമെങ്കിൽ ആ പോസ്റ്റ് അയാൾക്ക് ഡിലീറ്റ് ചെയ്യാം. പക്ഷേ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അത് വലിയ ക്ഷതം ഉണ്ടാക്കി കഴിഞ്ഞിരിക്കും എന്നതാണ് വേദനാജനകം. ശ്രോതാക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

aksharakkoottam silver jubilee celeb
അക്ഷരക്കൂട്ടം രജത ജൂബിലി: 'സ്നേഹപൂർവം പനച്ചിക്കൊപ്പം' ശ്രദ്ധേയമായി

കൺവീനർ റോജിൻ പൈനുംമൂട് അധ്യക്ഷത വഹിച്ചു. സിൽവർ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.കെ.ദിനേശൻ , ഷാജി ഹനീഫ്, സജ്‌ന അബ്ദുള്ള , എം.സി നവാസ്, പ്രവീൺ പാലക്കീൽ, പുന്നയ്ക്കൻ മുഹമ്മദലി, അഡ്വ. പോൾ ജോർജ് പൂവത്തേരിൽ , അനൂപ് കുമ്പനാട്, സാദിഖ് കാവിൽ, മോഹൻ ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു .കെ.ഗോപിനാഥൻ ജോസ് പനച്ചിപ്പുറത്തിനെ പൊന്നാടയണിയിച്ചു ആദരിച്ചു.

സിൽവർ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കുന്ന 'കെ.പി.കെ വെങ്ങര കാലവും ശബ്ദവും' എന്ന പുസ്‌തകത്തിന്‍റെ കവർ പ്രകാശനം ജോസ് പനച്ചിപ്പുറം നിർവഹിച്ചു. മാധ്യമ പ്രവർത്തകരായ പ്രമദ് ബി കുട്ടി, ദീപ കേളാട്ട് , കലാകാരൻ നിസാർ ഇബ്രാഹിം, ബബിത ഷാജി ,അഫ്‌സൽ , അബ്ദുള്ള എടമ്പളം, സൈഫുദ്ദീൻ ആദികടലായി , ജോഷി ജോൺ, മോജി ജോൺ എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.