അസ്സറ്റ് പൂക്കാലം 2024 ആഘോഷിച്ചു

യുഎഇയുടെ വാർഷികാഘോഷം അസറ്റ് പൂക്കാലം 2024 എന്ന പേരിൽ മുഹൈസ്‌നയിലെ എത്തിസലാത് അക്കാദമിയിൽ നടത്തി
Asset celebrated flowering season 2024
അസ്സറ്റ് പൂക്കാലം 2024 ആഘോഷിച്ചു
Updated on

ദുബായ്: കറുകുറ്റി എസ്സിഎംഎസ്‌ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ യുഎഇയിലെ പൂർവ്വവിദ്യാർഥി സംഘടന അസറ്റ് യുഎഇയുടെ വാർഷികാഘോഷം അസറ്റ് പൂക്കാലം 2024 എന്ന പേരിൽ മുഹൈസ്‌നയിലെ എത്തിസലാത് അക്കാദമിയിൽ നടത്തി. ഏകദേശം മുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ രാവിലെ കുട്ടികൾക്കുള്ള പെയിന്‍റിങ് മത്സരം, ഹാൻഡ് റൈറ്റിംഗ് മത്സരം എന്നിവയുമുണ്ടായിരുന്നു.

പൊതുസമ്മേളനം പ്രിൻസിപ്പാൾ ഡോ: അനിത ജി. പിള്ള ഉദ്ഘാടനം ചെയ്തു. അസറ്റ് പ്രസിഡന്‍റ് ഡിജോ മാത്യു അധ്യക്ഷത വഹിച്ചു. എസ്സിഎംഎസ്‌ ഗ്രൂപ്പ് ഡയറക്‌ടേഴ്‌സായ ഡോ: രാധ തേവന്നൂർ, ഡോ: ഇന്ദു നായർ, ഡെപ്യൂട്ടി ഡയറക്ടർ പ്രതീക് നായർ, അസ്സോസിയേറ്റ് പ്രൊഫ. ഡോ: സിന്ധ്യ നമ്പ്യാർ, അസി. പ്രൊഫ. ജോസ് ഡിക്കോത്ത, എസ്എസ്ടിഎം പ്രിൻസിപ്പാൾ ഡോ: ജി. ശശികുമാർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് , ജനറൽ സെക്രട്ടറി ദീപു എ. എസ്, അസറ്റ് ട്രഷറർ ഹഫീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജാബിർ യു.എ. പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. അസറ്റ് വൈസ് പ്രസിഡന്‍റ് നാഷിയ മിൻഹാജ് സ്വാഗതവും സംഘാടകസമിതി കൺവീനർ തരാനാ യൂനിസ് നന്ദി പറഞ്ഞു. മെഗാ വടംവലി മത്സരം, നൃത്തപരിപാടികളൾ സംഗീത സന്ധ്യ എന്നിവയും അരങ്ങേറി.

Asset celebrated flowering season 2024

Trending

No stories found.

Latest News

No stories found.