ആർടിഎ ഡ്രൈവർമാർക്കു വേണ്ടി പഞ്ചദിന ബോധവത്കരണ പരിപാടി

ആർ ടി എയുടെ അൽ അവീർ ഡിപ്പോയിലായിരുന്നു പരിശീലനം.
awareness class
ആർടിഎ ഡ്രൈവർമാർക്കു വേണ്ടി പഞ്ചദിന ബോധവത്കരണ പരിപാടി
Updated on

ദുബായ് : ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി 550 ആർ ടി എ ഡ്രൈവർമാർക്ക് വേണ്ടി പഞ്ചദിന ഊർ‌ജിത ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആർ ടി എയുടെ അൽ അവീർ ഡിപ്പോയിലായിരുന്നു പരിശീലനം. റോഡപകടങ്ങൾ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദുബായ് പോലീസുമായുള്ള തന്ത്രപരമായ പങ്കാളിത്തം സഹായിക്കുന്നുണ്ടെന്ന് ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസിയിലെ ഡ്രൈവേഴ്സ് അഫയേഴ്‌സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി പറഞ്ഞു.

പുതിയ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും നിരത്തുകളിൽ ഉണ്ടാവുന്ന അടിയന്തര സാഹചര്യം നേരിടാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവേഴ്സ് അഫയേഴ്‌സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി
ഡ്രൈവേഴ്സ് അഫയേഴ്‌സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി MUSTAPHA-AZAB
ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ്
ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ്

യാത്രികർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പെട്ടെന്ന് വാഹനം നിർത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ടയർ ബ്രേക്ക് എന്നിവയുടെ സുരക്ഷ എന്നീ കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകിയതായി അൽ റഫാ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ് വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.