യുഎഇയിലും ഈജിപ്റ്റിലും റീട്ടെയിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹകരണം; മൊഡോൺ ഹോൾഡിങ്ങും ലുലു ഗ്രൂപ്പും ധാരണാ പത്രം ഒപ്പുവച്ചു

ലുലുവും മൊഡോണും സംയുക്തമായി റീട്ടെയിൽ വികസനത്തിന് ഉയർന്ന സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കും
Collaboration to develop retail facilities in UAE and Egypt
യുഎഇയിലും ഈജിപ്റ്റിലും റീട്ടെയിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹകരണം: ധാരണാ പത്രത്തിൽ ഒപ്പുവെച്ച് മൊഡോൺ ഹോൾഡിങ്ങും ലുലു ഗ്രൂപ്പും
Updated on

അബുദാബി: യുഎഇയിലെയും ഈജിപ്തിലെയും ഹൈപ്പർമാർക്കറ്റുകളും മറ്റ് റീട്ടെയിൽ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു റീട്ടെയിലുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മൊഡോൺ ഹോൾഡിങ് അറിയിച്ചു. ഇതിനുള്ള ധാരണാ പത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു.

മൊഡോണിന്‍റെ യുഎഇ, ഈജിപ്ത് സ്വാധീന മേഖലകളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ കമ്മ്യൂണിറ്റി റീട്ടെയിൽ ലഭ്യമാക്കുന്നതിന് തങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുമെന്ന് മൊഡോൺ ഹോൾഡിങ് വ്യക്തമാക്കി. ലുലുവും മൊഡോണും സംയുക്തമായി റീട്ടെയിൽ വികസനത്തിന് ഉയർന്ന സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും നൂതന റീട്ടെയിൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപയോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. ലുലുവിന്‍റെയും മൊഡോണിന്‍റെയും പ്രതിനിധികൾ അടങ്ങിയ കമ്മിറ്റി ഇതിന് മേൽനോട്ടം വഹിക്കും. വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും സുപ്രധാന തീരുമാനങ്ങൾ എടുക്കാനും കമ്മിറ്റി മുൻകൈയെടുക്കും.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് റീട്ടെയ്ൽ വ്യാപാരം, ഷോപ്പിംഗ് മാൾ വികസനം, ഹോസ്പിറ്റാലിറ്റി വ്യവസായം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളിൽ ലുലുവിന് സാന്നിധ്യമുണ്ട്.

116 ഹൈപ്പർമാർക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാർക്കറ്റുകളും ഉൾപ്പെടുന്ന 244 സ്റ്റോറുകളുടെ ശൃംഖലയാണ് ലുലു റീട്ടെയിൽ നടത്തുന്നത്. 85 രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലുലു സ്റ്റോറുകളിലൂടെ വിൽപന നടത്തുന്നുണ്ട്. മൊഡോൺ ഹോൾഡിങ്ങുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും യുഎഇയിലെയും ഈജിപ്തിലെയും ഉപയോക്താക്കൾക്ക് ഗുണനിലവാരവും പുതുമയും സമന്വയിപ്പിക്കുന്ന സമാനതകളില്ലാത്ത ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാൻ ഇത് വഴി സാധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎ പറഞ്ഞു.

Trending

No stories found.

Latest News

No stories found.