ഷാർജ: ഡോ. സ്മിത ഡിംജുവിന്റെ "മധുരസ്മിതം'' ഓർമ്മക്കുറിപ്പുകൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകനും കവിയുമായ കുഴൂർ വിൽസൺ സ്മിതയുടെ രക്ഷിതാക്കളായ സുന്ദരേശനും ലളിതക്കും നൽകിയാണ് പ്രകാശനം ചെയ്തത്.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. പി.കെ. അനിൽകുമാർ, കെ.എസ്. ശ്രുതി, നൗഫൽ ചേറ്റുവ എന്നിവർ പ്രസംഗിച്ചു. ഡോ. സ്മിത ഡിംജു മറുപടി പ്രസംഗം നടത്തി. പ്രവീൺ പാലക്കീൽ അവതാരകനായിരുന്നു.