പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏത് വിസയിലും രാജ്യത്ത് തിരിച്ചെത്താം

വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകുന്നുണ്ട്
dubai gdrfa allows those who left the uae during the amnesty period to return to the country with any visa
പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതുവിസയിലും രാജ്യത്ത് തിരിച്ചെത്താമെന്ന് ദുബായ് ജിഡിആർഎഫ്‌എ
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വിസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക് വിസിറ്റ് വിസ, എംപ്ലോയ്മെന്‍റ് വിസ തുടങ്ങി വിവിധ തരത്തിലുള്ള വിസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി വ്യക്തമാക്കി.

വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകുന്നുണ്ട്. വിസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

പൊതുമാപ്പ് കാലയളവിന്‍റെ അവസാനത്തോടടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . ഈ മാസം 31 ന് പൊതുമാപ്പ് കാലാവധി അവസാനിക്കും.

''സുരക്ഷിത സമൂഹത്തിലേക്ക്" എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇ യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്‍റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.