ദുബായ്: റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി മെട്രൊ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് നാല് പുതിയ ബസ് റൂട്ടുകൾക്ക് രൂപം നൽകി. വെള്ളിയാഴ്ച മുതൽ ഈ റൂട്ടുകളിൽ സർവീസ് തുടങ്ങും. റൂട്ട് 31 പിൻവലിച്ച് എഫ് 39, എഫ് 40 എന്നിവയും റൂട്ട് എഫ് 56 മാറ്റി എഫ് 58 എഫ് 59 എന്നിവയുമാണ് പുതിയതായി തുടങ്ങുന്നത്. 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ് നടത്തുന്നത്.
എഫ് 39 : എത്തിസലാത്ത് മെട്രൊ സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുത്തീന റൗണ്ട് എബൗട്ട് സ്റ്റോപ്പ് ഒന്നിലേക്കും തിരിച്ചും.
എഫ് 40 : എത്തിസലാത്ത് മെട്രൊ സ്റ്റേഷനിൽ നിന്ന് മിർദിഫ് സ്ട്രീറ്റ് 78 ലേക്കും തിരിച്ചും.
എഫ് 58 : അൽ ഖെയിൽ മെട്രൊ സ്റ്റേഷനിൽ നിന്ന് ദുബായ് ഇന്‍റർനെറ്റ് സിറ്റി മെട്രൊ സ്റ്റേഷനിലേക്ക്.
എഫ് 59 : ദുബായ് ഇന്‍റർനെറ്റ് മെട്രൊ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേക്കും തിരിച്ചും.
മറ്റ് റൂട്ടുകളിലെ മാറ്റങ്ങൾ
റൂട്ട് 21 നെ 21 എ 21 ബി ആയി വിഭജിച്ചു. 21 എ അൽ ഖൂസ് ക്ലിനിക്കൽ പാത്തോളജി സർവീസ് ബസ് സ്റ്റോപ്പ് 1 മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷൻ വരെയും 21 ബി തിരിച്ചും സർവീസ് നടത്തും.
റൂട്ട് 61 ഡി 66 മായി ലയിപ്പിച്ചു. റൂട്ട് 95 നെ 95 എ യുമായി ലയിപ്പിച്ചിട്ടുണ്ട്. ഇതോടെ റൂട്ട് 95 ഉപയോഗിക്കുന്നവർക്ക് എക്സ് 92 വിലേക്ക് കണക്റ്റിവിറ്റി ലഭിക്കും.
അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ഊദ് മേത്തയിലേക്കുള്ള സെക്ടർ റദ്ദാക്കിയ സാഹചര്യത്തിൽ റൂട്ട് 6 ഊദ് മേത്ത മെട്രൊ സ്റ്റേഷനിൽ നിന്ന് ഹെൽത്ത് കെയർ സിറ്റിയിലേക്ക് പരിമിതപ്പെടുത്തി.
റൂട്ട് 99 ഇനി മുതൽ ജാഫ്‌സ 1 വരെ സർവീസ് നടത്തും.
എഫ് 31 ഇൽ ദി ഗ്രീൻസിലെ സ്റ്റോപ്പുകൾ ഉൾപ്പെടുത്തി.
എഫ് 45 നോട് അൽ ഫുർജാൻ സ്റ്റോപ്പ് കൂട്ടി ചേർത്തു. ജാഫ്‌സ 1 എന്ന സ്റ്റോപ്പ് എഫ് 54 ഇൽ നിന്ന് മാറ്റി.
ഫുജൈറയിലേക്കുള്ള ഇ 700 ഇന്‍റർസിറ്റി ബസ് ഇനി മുതൽ യുണിയൻ ബസ് സ്റ്റേഷന് പകരം എത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
35 റൂട്ടുകളിലെ സർവീസിന്‍റെ സമയ നിഷ്‌ഠഉറപ്പ് വരുത്തുമെന്നും ആർ ടി എ അധികൃതർ അറിയിച്ചു.