തകർന്ന റോഡുകളും ഗതാഗതക്കുരുക്കുകളും ശ്രദ്ധയിൽപ്പെടുത്താൻ 'ദുബായ് നൗ' ആപ്പ്

'Dubai Now' app with instant ai
തകർന്ന റോഡുകളും ഗതാഗതക്കുരുക്കുകളും ശ്രദ്ധയിൽപ്പെടുത്താൻ 'ദുബായ് നൗ' ആപ്പ്
Updated on

ദുബായ്: എമിറേറ്റിലെ തകർന്ന റോഡുകളും മാർഗ തടസങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ 'ദുബായ് നൗ' ആപ്പിൽ പുതിയ സംവിധാനം നിലവിൽ വരുന്നു. ഇവയുടെ ഫോട്ടോ എടുത്ത് 'ദുബായ് നൗ' ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയ 'മദിനത്തി' എന്ന സംവിധാനത്തിൽ അപ്‌ലോഡ് ചെയ്താൽ മതി. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡിജിറ്റൽ ദുബായാണ് ഇത് പരിചയപ്പെടുത്തുന്നത്.

നഗര വികസനത്തിൽ പങ്കാളികളാവാൻ എല്ലാവർക്കും അവസരം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.ഡിജിറ്റൽ ദുബായ്.ആർ ടി എ, ദുബായ് നഗരസഭാ എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന വ്യക്തി ലൊക്കേഷൻ വ്യക്തമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 'ദുബായ് നൗ' സൂപ്പർ ആപ്പിലെ 'മദിനത്തി' എന്നത് ദുബായിലെ പൊതു-സ്വകാര്യ മേഖലകളിലെ 45 സ്ഥാപനങ്ങളുടെ 280 സേവനങ്ങളിൽ ഒന്ന് മാത്രമാണ്.

Trending

No stories found.

Latest News

No stories found.